ജമ്മു കശ്മീരില്‍ തീവണ്ടി ഗതാഗതം പുനസ്ഥാപിക്കും; ബനിഹ്‌ലാല്‍- ബരാമുള്ള പാതയില്‍ പരീക്ഷണ ഓട്ടം നാളെ


ശ്രീനഗര്‍ : ബനിഹ്‌ലാല്‍- ബരാമുള്ള പാതയില്‍ തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ബനിഹ്‌ലാല്‍ – ബരാമുള്ള പാതയില്‍ നാളെ പരീക്ഷണ ഓട്ടം നടത്തും.

ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് ഇതു വഴിയുള്ള തീവണ്ടി സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതിനെ തുടര്‍ന്നാണ് തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. റെയില്‍ വേ അധികൃതരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാകും നാളത്തെ പരീക്ഷണ ഓട്ടം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി മൂന്ന് മാസത്തിന് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേയുടെ നടപടി.

പരീക്ഷണ ഓട്ടം നടത്തുന്ന പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് റെയില്‍ വേ അധികൃതര്‍ അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തി യഥാര്‍ത്ഥ പാത ഏതെന്ന വിവരം ആരെയും അറിയിച്ചിട്ടില്ല പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ നവംബര്‍ 12 മുതല്‍ ഇതു വഴി ദിവസവും തീവണ്ടി ഓടിത്തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.