ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് കശ്മീര്‍ ജനതയുടെ വ്യക്തിത്വത്തെ ബാധിക്കില്ല; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും ശക്തമായ മറുപടി നല്‍കും: ഗവര്‍ണ്ണര്‍


ശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിലെ ജനതയുടെ വ്യക്തിത്വത്തെ ബാധിക്കില്ലെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജനങ്ങളുടെ വ്യക്തിത്വത്തേ അപകടത്തിലാക്കുകയോ താറുമാറാക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ചരിത്രപരമായ തീരുമാനമാണ് കേന്ദ്രസര്‍ക്കരിന്റേത്. 370 റദ്ദാക്കിയത് കശ്മീരില്‍ വികസനം കൊണ്ടുവരും. ഇതിനു പുറമേ ജമ്മുകശ്മാരിലും ലഡാക്കിലും വിവിധ വിഭാഗങ്ങള്‍ക്ക് അവരവരുടെ ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കാന്‍ സാധിക്കും. സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനും നഷ്ടപ്പെട്ട സമാധാനം മേഖലയില്‍ തിരിച്ചു കൊണ്ടുവരാനും സഹായിക്കും. ഇനി മുതല്‍ ശക്തമായ ഭരണം കശ്മീരിലുണ്ടാകുമെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.

കശ്മീരി പണ്ഡിറ്റുകളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വരാനിരിക്കുന്ന തദ്ദേശ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും ശക്തമായ മറുപടി നല്‍കുമെന്നും സത്യപാല്‍ മാലിക് വ്യക്തമാക്കി.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.