ജനാധിപത്യ അവകാശം വോട്ടിങ്ങോടെ തീരില്ല: സ്‌പീക്കർ | Kerala | Deshabhimani


കൊച്ചി > ജുഡീഷ്യറിയെ എങ്ങനെ ജനാധിപത്യവൽക്കരിക്കാം എന്ന കാര്യത്തിൽ സംവാദം ആവശ്യമാണെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. വോട്ട്‌ ചെയ്‌തു കഴിഞ്ഞാൽ സമൂഹത്തിന്റെ ജനാധിപത്യ അവകാശം അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദി കേരള അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടേഴ്‌സ്‌ അസോസിയേഷന്റെ വാർഷിക ജനറൽബോഡി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിനംപ്രതി വികസിക്കുന്ന  പ്രക്രിയയാണ്‌ ജനാധിപത്യം. അതിന്‌ പുതിയ വിതാനങ്ങൾ അന്വേഷിക്കുക നമ്മുടെ കടമയാണ്‌. അറിയാനുള്ള അവകാശ നിയമം സിവിൽ സർവീസിനെ ജനാധിപത്യവൽക്കരിക്കാൻ സഹായിച്ചു. എന്നാൽ, ജുഡീഷ്യറി രണ്ടാമതൊരു അഭിപ്രായത്തിന്‌ സാധ്യതയില്ലാത്ത മേഖലയായി തുടരേണ്ടതുണ്ടോ എന്ന്‌ നാം ആലോചിക്കണം. ഭരിക്കുന്ന സർക്കാരിനെ അഭിപ്രായം  എഴുതിയറിയിക്കുന്നവരെ കോടതി ശിക്ഷിക്കുന്നത്‌ ശരിയാണോയെന്ന്‌ പരിശോധിക്കാനുള്ള സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

മറ്റു വാർത്തകൾ



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.