ജനങ്ങളാണ് ഏതു സര്‍വീസിന്റെയും യജമാനന്മാര്‍ എന്ന ധാരണ വേണം: മുഖ്യമന്ത്രി | Kerala | Deshabhimani


തൃശൂര്‍ > ജനങ്ങളാണ് ഏതു സര്‍വീസിന്റെയും യജമാനന്മാര്‍ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്പെക്ടര്‍ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളെ സഹായിക്കുക, ജനങ്ങളുടെ കൂടെ നില്‍ക്കുക, ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുക എന്നിവ ഏറ്റവും പ്രധാനമാണെന്ന് തിരിച്ചറിയാന്‍ കഴിയണം. മടിയും ഭയവും ലവലേശവുമില്ലാതെ പൊലീസ് സ്റ്റേഷനില്‍ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണം. പൊലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നിയമപരമായ കാര്യങ്ങളില്‍ ചെയ്യേണ്ടതില്ല. നിയമം നടപ്പിലാക്കുന്നതിന് മുഖം നോക്കേണ്ട കാര്യവുമില്ല. പക്ഷഭേദമെന്യേ കാര്യങ്ങള്‍ നടത്തണം. പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കരുത്. അവര്‍ക്ക് അല്‍പം മുന്‍ഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

121 എസ്.ഐ ട്രെയിനികളില്‍ 37 വനിതകളാണുള്ളത്. എസ്‌ഐ റാങ്കില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ചും ഒരു പോലെയും പരിശീലനം നല്‍കുന്നതും ഇതാദ്യമാണ്. പരിശീലനം പൂര്‍ത്തിയാക്കിയ എസ്‌ഐ ട്രെയിനികളില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുമുണ്ട്. നിര്‍മ്മിത ബുദ്ധി പോലുള്ള പുതിയ സംവിധാനങ്ങളിലേക്ക് കേരള പൊലീസ് ചുവടുവെക്കുമ്പോഴാണ് സാങ്കേതിക യോഗ്യതയും പരിജ്ഞാനവും ഉള്ളവര്‍ പൊലീസിലേക്ക് കടന്നുവരുന്നത്. ഇവരുടെ സേവനം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.