ചൈനീസ് പൗരന്മാര്‍ക്കുള്ള ഇ- വിസ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യന്‍ എംബസി


ബീജിംഗ്: ചൈനീസ് പൗരന്മാര്‍ക്കുള്ള ഇ-വിസ നയത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ. ബീജിംഗിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഒന്നിലധികം തവണ പ്രവേശിക്കാന്‍ കഴിയുന്ന 5 വര്‍ഷ കാലാവധിയുള്ള ഇ- ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. 80 ഡോളറാണ് വിസയ്ക്ക് ഈടാക്കുന്നതെന്നും എംബസി അറിയിച്ചു.

30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി ഇ- വിസയുടെ ചാര്‍ജ് 25 ഡോളറായി കുറച്ചെന്നും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഇ- വിസയുടെ ചാര്‍ജ് 40 ഡോളറാക്കിയെന്നും അധികൃതര്‍ അറിയിച്ചു. ഇ- മെഡിക്കല്‍ വിസ, ഇ- ബിസിനസ് വിസ, ഇ- കോണ്‍ഫറന്‍സ് വിസ, എന്നിവയെല്ലാം ഇന്ത്യന്‍ ഇ വിസയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.

ഇ വിസയില്‍ ഇളവ് വരുത്തിയതോടെ ചൈനീസ് സഞ്ചാരികല്‍ കൂടുതലായി ഇന്ത്യയിലേക്കെത്തുമെന്നും ഇതുവഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.