ചെല്‍സിക്കും ലിസെസ്റ്ററിനും ജയം; ടോട്ടനത്തിന് സമനില; ആഴ്‌സണലിനും എവര്‍ട്ടണും തോല്‍വി


ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ശനിയാഴ്ച രാവില്‍ ചെല്‍സിക്കും ലിസെസ്റ്ററിനും മികച്ച ജയം. എന്നാല്‍ എവര്‍ട്ടണ് തോല്‍വി പിണഞ്ഞപ്പോള്‍ ടോട്ടനത്തിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മറ്റ് മത്സരങ്ങളില്‍ ബേണ്‍ലിയും ന്യൂകാസിലും ജയം സ്വന്തമാക്കി.

ലീഗിലെ 12-ാം ഘട്ട മത്സരങ്ങളില്‍ മികച്ച ടീമുകള്‍ ജയവും തോല്‍വിയും രുചിച്ചതാണ് ഇന്നലെ കണ്ടത്. ചെല്‍സി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസിന്റെ കുതിപ്പിന് തടയിട്ടത്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും വീണത്. 52-ാം മിനിറ്റില്‍ ടാമിയും 79-ാം മിനിറ്റില്‍ പുലിസിക്കും നീലപ്പടയ്ക്ക് വേണ്ടി ഗോള്‍ നേടി.

ചെല്‍സിയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ ക്രിസറ്റല്‍ നിര തീര്‍ത്തും നിഷ്പ്രഭമായി. ഗോള്‍ വല ലക്ഷ്യമാക്കി 23 ഷോട്ടുകള്‍ ചെല്‍സി തൊടുത്തപ്പോള്‍ വെറും 3 ഷോട്ടുകളാണ് ക്രിസ്റ്റലിന്റെ ഭാഗത്തുനിന്നുണ്ടായത്. ആഴ്‌സണലിനെ ലിസെസ്റ്റര്‍ സിറ്റി 2-0ന് അടിയറപറയിച്ചു. ജാമി വാര്‍ഡി 68-ാം മിനിറ്റിലും മാഡിസണ്‍ 75-ാം മിനിറ്റിലും ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിച്ചു.

മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ ഷെഫ് യുണൈറ്റഡ് സമനിലയില്‍ കുരുക്കി. 58-ാം മിനിറ്റില്‍ സണ്‍ മിന്നിലൂടെ നേടിയ മുന്‍തൂക്കം 78-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയതോടെ കളഞ്ഞുകുളിച്ചു. ഷെഫിന് വേണ്ടി ബാള്‍ ഡോക്കാണ് ഗോള്‍ നേടിയത്. ബേണ്‍ലിയും ന്യൂകാസിലും എവര്‍ട്ടണുമാണ് ജയിച്ചു കയറിയ മറ്റ് 3 ടീമുകള്‍. ബേണ്‍ലി വെസ്റ്റ് ഹാമിനെതിരെ 3-0ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ന്യൂകാസില്‍ 2-1ന് ബേണ്‍മൗത്തിനേയും എവര്‍ട്ടണ്‍ അതേ രീതിയില്‍ സൗത്താംപ്്ടണേയും പരാജയപ്പെടുത്തി.

പോയിന്റ് പട്ടികയില്‍ ലിസെസ്റ്റര്‍ 26 പോയിന്റുകളോടെ രണ്ടാം സ്ഥാനം പിടിച്ചപ്പോള്‍ ഗോള്‍ വഴങ്ങിയതിനാല്‍ ചെല്‍സി മൂന്നാം സ്ഥാനത്താണുള്ളത്. ആഴ്‌സണല്‍ ആറും ക്രിസ്റ്റല്‍ പാലസ് 10 ഉം സ്ഥാനത്താണുള്ളത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.