ചെറി ബ്ലോസം സലൂണ്‍ ആന്‍റ് സ്പാ ബ്യൂട്ടിപാര്‍ലര്‍ മംഗഫില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കുവൈറ്റ് സിറ്റി : സ്ത്രീ സൗന്ദര്യ സ്വപ്നങ്ങൾക്ക് പുതു വർണങ്ങളുമായി ചെറി ബ്ലോസം സലൂണ്‍ ആന്‍റ് സ്പാ ബ്യൂട്ടിപാര്‍ലര്‍ തുറന്നു പ്രവർത്തനം ആരംഭിച്ചു.

അത്യാധുനിക സജ്ജീകരണങ്ങളുമായാണ് സൗന്ദര്യ വർധനക്കായി ചെറി ബ്ലോസം ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. കേരളപ്പിറവിദിനത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക മൃദുലാ വാര്യര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കുവൈത്തിലെ പ്രമുഖമായ ഇസോണിക്ക മോഡലിംഗ് ആന്‍റ് ഗ്രൂമ്മിംഗ് സ്‌കൂളിന്റെ ഫൗണ്ടര്‍ മിക്കലി ജോണ്‍സണ്‍ ആദ്യ വില്‍പ്പന നടത്തി.

എല്ലാത്തരം ബ്യൂട്ടിഷൻ സേവനങ്ങളും ലഭ്യമാക്കിക്കൊണ്ട്  മങ്കഫ് ബ്ലോക്ക് ഫോറില്‍ കെ.എഫ്.സിയുടെ സമീപമായാണ് ചെറി ബ്ലോസം സലൂണ്‍ ആന്റ് സ്പാ പ്രവര്‍ത്തിക്കുന്നത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.