ചെട്ടികുളങ്ങര അമ്മ സേവാ സമതി കുവൈറ്റ് ഭാരവാഹികള്‍


കുവൈറ്റ് സിറ്റി : ചെട്ടികുളങ്ങര ‘അമ്മ സേവാ സമതി, കുവൈറ്റ് 2019-2020ലേക്കുള്ള ഭരണസമിതിയെ അബ്ബാസിയയില്‍ നടന്ന പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റ് സന്തോഷ് ചെട്ടികുളങ്ങര അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍
ജനറല്‍ സെക്രട്ടറി ജ്യോതിരാജ് 2018-2019 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണികണ്ഠന്‍ മുന്‍ വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ടും ബാബു പനമ്പള്ളില്‍ റിപ്പോര്‍ട്ട് ഓഡിറ്റും ചെയ്തു.
രക്ഷാധികാരി പ്രേംസണ്‍ കായംകുളം വരണാധികാരിയായി ആയി നടന്ന തിരഞ്ഞെടുപ്പില്‍ പ്രമോദ് ചെല്ലപ്പന്‍ (പ്രസിഡണ്ട്), രതീഷ് കാര്‍ത്തികേയന്‍ (ജനറല്‍ സെക്രട്ടറി), രാജേഷ് കുറുപ് (ട്രഷറര്‍), രതീഷ് (വൈസ് പ്രസിഡണ്ട്), ശ്രീ അജയകുമാര്‍ (ജോയിന്റ് സെക്രട്ടറി), പ്രദീപ് മേനാമ്പള്ളി (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പടെ 40 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
തുടര്‍ന്ന് മുന്‍ പ്രസിഡണ്ട് അനില്‍ ഫര്‍വാനിയ, സന്തോഷ് ചെട്ടികുളങ്ങര, മുന്‍ സെക്രട്ടറി ജ്യോതിരാജ് എന്നിവര്‍ പുതിയ ഭരണ സമിതിക്കു ആശംസകള്‍ നേര്‍ന്നു.
സമിതിയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവന്ന സതീഷ് ജി പിള്ളക്ക് വൃക്ക മാറ്റിവെക്കല്‍ ചികിത്സക്കുള്ള ധന സഹായം ചടങ്ങില്‍ കൈമാറി. ജനറല്‍ സെക്രട്ടറി ജ്യോതിരാജ് സ്വാഗതവും ജോയിന്റ് ട്രഷറര്‍ പ്രദീപ് മേനാമ്പള്ളില്‍ നന്ദിയും അര്‍പ്പിച്ചു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.