ചികിത്സാ സഹായം കൈമാറികുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഡ്രൈവര്‍ തൊഴിലാളിയായിരുന്ന ദേവദാസിന് മുന്‍ സഹപ്രവര്‍ത്തകരും, സുഹൃത്തുക്കളുമായ സിറ്റി ബസ്സ് ജീവനക്കാരും സമാഹരിച്ച 65,000 രൂപ ചികിത്സാ സഹായമായി കൈമാറി. ശരീരത്തിന്റെ ഇടതുഭാഗം തളര്‍ന്നുപോയ ദേവദാസ് കഴിഞ്ഞ 4 മാസമായി ജാബീരിയ മുബാറക് ആശൂപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ ദേവദാസിന് താങ്ങാവുക എന്ന ഉദ്ദേശ്യത്തോടെയാണ് സുഹൃത്തുക്കള്‍ സമാഹരിച്ച തുക നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചത്. പതിമൂന്ന്് വര്‍ഷത്തെ കുവൈത്ത് ജീവിതത്തില്‍ ആദ്യ 7 വര്‍ഷം സിറ്റി ബസ്സ് ജീവനക്കാരനായിരുന്നു കന്യാകുമാരി മാര്‍ത്താണ്ഢം സ്വദേശിയായ ദേവദാസ്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.