ഗുരുദ്വാര സന്ദര്‍ശനം; വ്യവസ്ഥകളില്‍ നിന്നും പിന്‍മാറി പാകിസ്ഥാന്‍; തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി


ഇസ്ലാമാബാദ്: കര്‍താര്‍പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് ആവശ്യമാണെന്ന് അറിയിച്ച് പാകിസ്ഥാന്‍ സൈന്യം. തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ അറിയിപ്പ്.

ഗുരുദ്വാര സന്ദര്‍ശിക്കാന്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് അവശ്യകതയെ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പാകിസ്ഥാന്‍ ആര്‍മി വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ഇക്കാര്യം അറിയിച്ചത്. പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യില്ലെന്നും ആസിഫ് ഗഫൂര്‍ പറഞ്ഞു.

നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. നവംബര്‍ 9ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇടനാഴി തീര്‍ത്ഥാടകര്‍ക്കായി തുറന്നുനല്‍കും.

അതേസമയം സിഖ് തീര്‍ത്ഥാടകരെ സ്വാഗതം ചെയ്തു കൊണ്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കര്‍താപൂര്‍ വീഡിയോ വിവാദമായായിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ കൊല്ലപ്പെട്ട ജര്‍നയില്‍ സിംഗ് ബിന്ദ്രന്‍വാല ഉള്‍പ്പെടെ മൂന്ന് ഖാലിസ്ഥാന്‍ വിഘടനവാദികളുടെ ചിത്രങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് വീഡിയോ പുറത്തുവിട്ടത്.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.