ഖത്തര്‍ സമ്മര്‍ വണ്ടര്‍ തുടങ്ങി | Qatar Summer Wonder

Abroad

-Staff

  • By Staff

ദോഹ: ഖത്തര്‍ വിനോദസഞ്ചാര അതോറിറ്റി സംഘടിപ്പിക്കുന്ന ഖത്തര്‍ സമ്മര്‍ വണ്ടര്‍ ദോഹയില്‍ തുടങ്ങി. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ഖത്തര്‍ സമ്മര്‍ വണ്ടര്‍ സംഘടിപ്പിക്കുന്നത്.

ജൂലൈ ഒമ്പത് ബുധനാഴ്ച ഖത്തര്‍ സ്റേഡിയത്തില്‍ നിറപ്പകിട്ടോടെ നടന്ന ചടങ്ങിലാണ് ഖത്തര്‍ സമ്മര്‍ വണ്ടറിന് തുടക്കമിട്ടത്. ഒരു മാസം നീണ്ടുനില്‍ക്കുന്നതാണ് ഖത്തര്‍ സമ്മര്‍ വണ്ടര്‍.

എല്ലാ കുടുംബങ്ങള്‍ക്കും ആസ്വദിക്കാവുന്ന വിവിധ പരിപാടികളായിരിക്കും ഖത്തര്‍ സമ്മര്‍ വണ്ടറിലുണ്ടാവുകയെന്ന് ഖത്തര്‍ സമ്മര്‍ വണ്ടര്‍ ആക്ടിംഗ് മാനേജര്‍ താരിക് അല്‍ ജയിദ പറഞ്ഞു.

സിറിയയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള പൈതൃക ഗ്രാമം ഖത്തര്‍ സമ്മര്‍ വണ്ടറിന്റെ സവിശേഷതയായിരിക്കും. ജീവിതശൈലികളും ഫോക്-പരമ്പരാഗത സംഗീതവും നൃത്തവും പൈതൃകഗ്രാമത്തില്‍ അനുഭവിച്ചറിയാം. ക്യു-ടെല്‍ ഇന്റര്‍നെറ്റ് സിറ്റി കുട്ടികളെ ആകര്‍ഷിക്കുന്ന പരിപാടിയാണ്.

വിവിധ വിനോദപരിപാടികളും വില്പന ശാലകളും ഖത്തര്‍ സമ്മര്‍ വണ്ടറിലുണ്ടാവും. ഹോട്ടലുകളില്‍ വിവിധ രുചികളിലുള്ള വിഭവങ്ങളുണ്ടാവും. സിറ്റി സെന്റര്‍, ലാന്റ്മാര്‍ക്ക് മാള്‍, ഹിയത്ത് പ്ലാസ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഖത്തര്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാവും പ്രധാനമായും പരിപാടികള്‍ നടക്കുന്നത്.

സിനിമ വണ്ടര്‍ വിവിധ ഭാഷകളിലുള്ള സിനിമകള്‍ കാണാം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സിനിമ കാണാനെത്തുന്നവര്‍ക്ക് ടെവിവിഷന്‍ സെറ്റ്, വീഡിയോ സി ഡി തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും.


Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.