കൊച്ചി എഫ്എമ്മിന് രണ്ട് പുരസ്കാരം


കൊച്ചി > ആകാശവാണിയുടെ 2018ലെ മികച്ച കാർഷിക പരിപാടിക്കുള്ള പുരസ്കാരവും യുവവാണി വിഭാ​ഗത്തിലെ പുരസ്കാരവും  കൊച്ചി എഫ്എമ്മിന്. സ്വാമി നിർമലാനന്ദ​ഗിരിയുടെ പ്രഭാഷണത്തെ ആസ്‌പദമാക്കി പി ബാലനാരായണൻ രചിച്ച് ടി സി ഇന്ദിര സംവിധാനം ചെയ്ത അന്നവിചാരമാണ് മികച്ച കാർഷിക പരിപാടിക്കുള്ള പുരസ്കാരം നേടിയത്.  സി കെ തന്നൽ ആഖ്യാനവും ശൈലേഷ് നാരായണൻ സം​ഗീതവും നിർവഹിച്ചു.

അന്ധതയെ അതിജീവിച്ച് ഫുട്ബോൾരം​ഗത്ത് അന്താരാഷ്ട്ര മികവ് നേടിയ ചെറുപ്പക്കാരന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വെളിച്ചത്തിലേക്കുള്ള ​ഗോൾ എന്ന ഡോക്യുമെന്ററിയാണ് യുവവാണി വിഭാ​ഗത്തിലെ മികച്ച പരിപാടി. പി ബാലനാരായണനാണ് രചന. ശ്രീപാർവതി സംവിധാനം.

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.