കേരള ഹിന്ദുകണ്‍വെന്‍ഷന്‍ യുഎസില്‍ | Second US Kerala hindu convention from Nov. 28

Abroad

-Staff

  • By Staff

ഹൂസ്റണ്‍: രണ്ടാമത് കേരള ഹിന്ദു കണ്‍വെന്‍ഷന് യുഎസിലെ ടെക്സാസ് വേദിയാകുന്നു. നവമ്പര്‍ 28 മുതല്‍ 30 വരെയാണ് കണ്‍വെന്‍ഷന്‍.

400 ഹിന്ദു കുടുംബങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ടെക്സാസിലെ ഹൂസ്റണ്‍ ഹോബി മരിയറ്റിലാണ് സമ്മേളനം നടക്കുക.

ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഇന്‍കോ. എന്ന സംഘടനയാണ് സമ്മേളനം സംഘടിപ്പിയ്ക്കുന്നത്. ഈ സംഘടനയുടെ ചെയര്‍പേഴ്സണായ ശശിധരന്‍ നായരാണ് സമ്മേളനകാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

കേരളത്തിന്റെ സാംസ്കാരികപാരമ്പര്യത്തെക്കുറിച്ച് പുതിയ തലമുറയില്‍ അറിവ് പകരുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ശശിധരന്‍ നായര്‍ പറഞ്ഞു. കേരളത്തിലെ ഹിന്ദുക്കള്‍ യുഎസിലെ ജനസംഖ്യയുടെ രണ്ടു മുതല്‍ നാല് ശതമാനം മാത്രമേ വരൂ. 2001ല്‍ നടന്ന ആദ്യഹിന്ദു കണ്‍വെന്‍ഷന് നല്ല പ്രതികരണമായിരുന്നുവെന്നും ശശിധരന്‍ നായര്‍ പറഞ്ഞു.

സത്യാനന്ദസരസ്വതി, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ. നാരായണപണിയ്ക്കര്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എം.ജി. ശ്രീകുമാറിന്റെ ഗാനമേളയും ഉണ്ടായിരിക്കും.

കാനഡ, കുവൈത്ത്, യുഎഇ, മിഡില്‍ ഈസ്റ്, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. കണ്‍വെന്‍ഷനോടനുബന്ധിച്ച് ഒരു സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. ശശിധരന്‍ നായര്‍(ചെയര്‍ പേഴ്സണ്‍), വി. സന്തോഷ്, ഷണ്‍മുഖം(വൈസ് ചെയര്‍പേഴ്സണ്‍), ഗോപാലകൃഷ്ണന്‍ നായര്‍(കോ ഓര്‍ഡിനേറ്റര്‍), രാജഗോപാലപിള്ള(സെക്രട്ടറി), സോമരാജന്‍ നായര്‍(ട്രഷറര്‍) സച്ചിന്‍ നായര്‍(യൂത്ത് കമ്മിറ്റി ചെയര്‍മാന്‍), സീമാ നായര്‍(യൂത്ത് കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍) എന്നിവരാണ് സംഘാടകസമിതിയിലുള്ളത്.


Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.