കേരളം ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടുണ്ട്;അമിത്ഷാ കേരളം സന്ദര്‍ശിച്ചില്ലെന്നത് രാഷ്ട്രീയ ആരോപണം മാത്രം:വി.മുരളീധരന്‍ ന്യൂഡൽഹി: മഴക്കെടുതി നേരിടാന്‍ കേരളം ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ദുരന്തനിവാരണസേനയടക്കം കൂടുതല്‍ സഹായം വേണമെങ്കില്‍ നല്‍കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളം സന്ദര്‍ശിച്ചില്ലെന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. സി.പി.എമ്മിന്റെ ഡല്‍ഹിയിലെ നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നത്.  നാശനഷ്ടങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ട് കിട്ടിയശേഷം നഷ്ടപരിഹാരം തീരുമാനിക്കും. വെളളിയാഴ്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുമെന്നും വി.മുരളീധരന്‍  ഡല്‍ഹിയില്‍ അറിയിച്ചു.


Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.