കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചില്ല: സുകുമാരൻ നായർ
പെരുന്ന: വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചില്ലെന്ന് വീണ്ടും എൻഎസ്എസ്. അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പിൽ ശരിദൂരം സ്വീകരിക്കാൻ കാരണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.  

എൻ.എസ്.എസ് രാഷ്ട്രീയമായി സമദൂരത്തിൽനിന്നും ശരിദൂരത്തിലേക്ക് പോകാൻ കാരണം ശബരിമലയുവതീപ്രവേശനം സംബന്ധിച്ചുള്ള പ്രശ്നം മാത്രമാണെന്നു വരുത്തിത്തീർക്കാനുള്ള പ്രചാരണമാണ് ഇപ്പോൾ ചിലരുടെ ഭാഗത്തുനിന്നും നടന്നുവരുന്നത്. 

ഇടതുപക്ഷ സർക്കാരാകട്ടെ, ഈശ്വരവിശ്വാസം ഇല്ലാതാക്കുവാൻ വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായി നിലകൊള്ളുക മാത്രമല്ല, നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തിയും, ജാതി-മതചിന്തകൾ ഉണർത്തിയും മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുന്നതിനെയും എൻ.എസ്.എസ്. എതിർക്കുന്നു.  ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താൻ മുന്നാക്കവിഭാഗത്തെ മാത്രം ബോധപൂർവമായി അവഗണിക്കുകയുമാണ് സംസ്ഥാനസർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
 


Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.