കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച്‌ ശതമാനം വര്‍ധിപ്പിച്ചു | Kerala | Deshabhimani




ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ നിലവില്‍ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി. അമ്പതുലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി പതിനാറായിരം കോടിരൂപയുടെ അധികബാധ്യതയുണ്ടാകും.

പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റിലീഫ്) അഞ്ചു ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 62ലക്ഷത്തോളം പേര്‍ക്കാണ് ഇത് പ്രയോജനപ്പെടുക.

ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചത്‌.

ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ക്ഷാമബത്തയും ഡി ആറും വര്‍ധിപ്പിച്ചത്.

പാക് അധീന കശ്മീരില്‍നിന്ന് പലായനം ചെയ്യുകയും പിന്നീട് സംസ്ഥാനത്തേക്ക് തിരികെ വന്നവരുമായ 5300 കുടുംബങ്ങള്‍ക്ക് 5.5 ലക്ഷം വീതം സഹായധനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ




Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.