കെഎസ്എഫ്‌ഇ നവീകരിച്ച ആസ്ഥാനമന്ദിരം തുറന്നു: 5 വർഷംകൊണ്ട് ലക്ഷം കോടി രൂപ വിറ്റുവരവ് ലക്ഷ്യം: തോമസ് ഐസക് | Kerala | Deshabhimani


തൃശൂർ

കെഎസ്എഫ്ഇയുടെ വിറ്റുവരവ് അഞ്ചുവർഷംകൊണ്ട് ഒരു ലക്ഷം കോടിയാക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.കെഎസ്എഫ്ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും  ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജനവിശ്വാസമാണ് കെഎസ്എഫ്ഇയുടെ വളർച്ചയുടെ അടിസ്ഥാനം. എളിയ നിലയിൽ തുടങ്ങിയ കെഎസ്എഫ്ഇയുടെ  ഇപ്പോഴത്തെ വിറ്റുവരവ് 40,000 കോടിയാണ്. അത് ഒരു ലക്ഷം കോടിയാകുന്നതോടെ പ്രവർത്തനമേഖലയും വിപുലമാകും. സർക്കാർ ട്രഷറിയിൽ കെഎസ്എഫ്ഇക്ക് 6000 കോടിരൂപ സ്ഥിര നിക്ഷേപമുണ്ട്.  പ്രവാസി ചിട്ടി മുഖേന ഇനി കിഫ്ബി ബോണ്ടിൽ കൂടുതൽ നിക്ഷേപം നടത്താനാണ് പോകുന്നത്.  കെഎസ്എഫ്ഇയുടെ വരുമാന സ്രോതസ്സുകൾ  പരിശോധിച്ച് പ്രവർത്തനലാഭം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി

പറഞ്ഞു.

സുവർണ ജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അതിനു മുന്നോടിയായി ചെമ്പൂക്കാവിലുള്ള നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.  സുവർണ ജൂബിലി സ്മാരക പോസ്റ്റൽ സ്റ്റാമ്പ്  മന്ത്രി തോമസ് ഐസക്  പ്രകാശനം ചെയ്‌തു.  പൊന്നോണച്ചിട്ടി 2018ലെ ബംബർ വിജയി 

പി സുനിതക്ക് (കൂറ്റനാട്) മന്ത്രി സി രവീന്ദ്രനാഥ് സമ്മാനത്തുക നൽകി. ആസ്ഥാനമന്ദിരം നവീകരിച്ച ഊരാളുങ്കൽ ലേബർ സൊസൈറ്റിയെയും ആർക്കിടെക്ട്‌ ജോസ്ന റാഫേലിനെയും   ഇടപാടുകാരെയും ജില്ലാ പഞ്ചായത്തു പ്രസിഡന്റ് മേരി തോമസ് ഉപഹാരം നൽകി ആദരിച്ചു. കെഎസ്എഫ്ഇഒയു പ്രസിഡന്റ് കെ എൻ ബാലഗോപാൽ, കൗൺസിലർ കെ മഹേഷ് എന്നിവർ സംസാരിച്ചു. കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് സ്വാഗതവും  എംഡി  എ പുരുഷോത്തമൻ നന്ദിയും

പറഞ്ഞു.

 

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.