കെഎസ്ആര്‍ടിസി ജീവനക്കാരുടെ അലവന്‍സും, ബോണസും തിങ്കളാഴ്ച്ചയോടെ വിതരണം ചെയ്യുംAnweshanam



തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍വൈസറി എം പാനല്‍, ഓഫീസേഴ്‌സ് ശമ്പളവും, അഡ്വാന്‍സ് ഒഴിച്ചുള്ള ഓണം അലവന്‍സും, ബോണസും തിങ്കളാഴ്ചയോടെ വിതരണം പൂര്‍ത്തിയാക്കുമെന്നും കെഎസ്ആര്‍ടിസി എംഡി അറിയിച്ചു.

ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ആദ്യഘട്ട ശമ്പളം നല്‍കുന്നത്.

ജീവനക്കാരുടെ ആഗസ്റ്റ് മാസത്തെ ശമ്പളവും ഓണത്തോട് അനുബന്ധിച്ചുള്ള ബോണസും ഇതുവരെയും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സി ആസ്ഥാനത്ത് ജീവനക്കാരുടെ പ്രതിഷേധം നടന്നിരുന്നു. 




Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.