കുവൈറ്റില്‍ വാഹനാപകടം: മലയാളി നഴ്സ് മരിച്ചു; നാലുപേർക്ക്‌ പരിക്ക്‌



കുവൈറ്റ്‌ സിറ്റി > കുവൈറ്റില്‍ ശനിയാഴ്‌ചയുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്‌സ്‌ മരിച്ചു. കെഒസിയില്‍ ജിടിസി കമ്പനിയുടെ കോൺട്രാക്റ്റില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ്‌ മേഴ്സി  മറിയക്കുട്ടിയാണ് മരിച്ചത്. ജോലിക്ക് പോവുകയായിരുന്ന നഴ്സുമാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. സിക്ത് റിംഗ് റോഡില്‍ നിന്നും നാല്പതാം നമ്പര്‍ റോഡിലേക്ക് കയറുന്നിടത്താണ് അപകടം നടന്നത്.

 ഒരു സ്വദേശിയുടെ വാഹനം നഴ്സുമാര്‍ സഞ്ചരിച്ച വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച മേഴ്സി വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള ചക്രത്തിനടിയില്‍ കുടുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. പരിക്കേറ്റ മറ്റു നാലു നഴ്സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 


Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.