കുട്ടികളുടെ സുരക്ഷയ്ക്കായി കണ്ണൂര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന ബൈക്ക് റൈഡ്; 13ന് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും


കണ്ണൂര്‍: കുട്ടികളുടെ അവകാശ സംരക്ഷണത്തെയും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനെയും കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഡ്രീം റൈഡേഴ്സ് കേരളയുമായി ചേര്‍ന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മഹാ സന്ദേശ ബൈക്ക് റാലി സംഘടിപ്പിക്കുന്നു. റാലി സപ്തംബര്‍ 13ന് രാവിലെ 10 ന് കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഓഫ് ചെയ്യും.

15 ന് കന്യാകുമാരിയില്‍ സമാപിക്കുന്ന ആദ്യഘട്ട റാലിക്കു ശേഷം കാശ്മീര്‍ വരെ നീളുന്ന രണ്ടാം ഘട്ട റാലി നടത്തും. അഞ്ഞൂറോളം റൈഡേഴ്സാണ് ബൈക്ക് റാലിയില്‍ അണിനിരക്കുക.

13ന് രാവിലെ 10 മണിക്ക് നിര്‍മലഗിരി കോളേജ്, മൂന്നിന് കോഴിക്കോട് നടക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആറിന് കോട്ടയ്ക്കല്‍ ചങ്കുവെട്ടി രാജാസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, 14ന് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജ്, മൂന്നിന് ആലപ്പുഴ ബീച്ച്, ആറിന് കൊല്ലം ബീച്ച്, 15ന് രാവിലെ 9.30 ന് തിരുവനന്തപുരം ചാല ഗവ. ഹൈസ്‌കൂള്‍ എന്നിങ്ങനെയാണ് കേരളത്തിലെ സ്വീകരണ പരിപാടി.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.