കസ്‌റ്റഡിയിൽനിന്ന്‌ രക്ഷപ്പെട്ട കൊലക്കേസ്‌ പ്രതി പിടിയിൽ | Kerala | Deshabhimaniകൊച്ചി

മാവേലിക്കരയിൽ പൊലീസ്‌ കസ്‌റ്റഡിയിൽനിന്ന്‌ രക്ഷപ്പെട്ട കൊലക്കേസ്‌ പ്രതി അപ്പുണ്ണിയെ ഒളിവിൽ കഴിയുന്നതിനിടെ പൊലീസ്‌ സാഹസികമായി കീഴടക്കി. കാക്കനാട്‌ ചെമ്പുമുക്കിലെ വീട്ടിൽനിന്ന്‌ ശനിയാഴ്‌ച പുലർച്ചെയാണ്‌  പിടികൂടിയത്‌. നായ്‌ക്കളെ അഴിച്ചുവിടുകയും എയർഗൺ വായിൽവച്ച്‌ ആത്മഹത്യാ ഭീഷണിമുഴക്കുകയും ചെയ്‌ത അപ്പുണ്ണിയെ ബലപ്രയോഗത്തിലൂടെയാണ്‌ കൊച്ചി സിറ്റി ഷാഡോ പൊലീസ്‌ സംഘാംഗങ്ങളും മാവേലിക്കര പൊലീസും ചേർന്ന്‌ പിടികൂടിയത്‌.

2018ൽ തിരുവനന്തപുരം കിളിമാനൂരിൽ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ അപ്പുണ്ണി നിരവധി കേസുകളിൽ പ്രതിയാണ്‌. മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ്‌ കഴിഞ്ഞ ഒന്നിന്‌ പൊലീസിനെ വെട്ടിച്ച്‌ കടന്നത്‌. ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം പണം നൽകാൻ പൊലീസുകാർ മാറിയസമയത്ത്‌ രക്ഷപ്പെടുകയായിരുന്നു. പലയിടത്തായി ഒളിവിൽ കഴിഞ്ഞ അപ്പുണ്ണി നാലുദിവസംമുമ്പാണ്‌ കാക്കനാട്‌ എത്തിയത്‌. ചെമ്പുമുക്കിലുണ്ടെന്ന്‌ കണ്ടെത്തിയ സിറ്റി ഷാഡോ പൊലീസ്‌ വിവരം മാവേലിക്കര പൊലീസിന്‌ കൈമാറി. തുടർന്ന്‌ പുലർച്ചെ വീടുവളഞ്ഞു. വാതിൽ തകർത്ത്‌ അകത്തുകയറിയ പൊലീസ്‌ അനുനയശ്രമങ്ങൾക്ക്‌ ഇയാൾ വഴങ്ങാതെ വന്നതോടെയാണ്‌ ബലംപ്രയോഗിച്ച്‌ കീഴ്‌പ്പെടുത്തിയത്‌.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.