കശ്മീർ ; പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കസ്റ്റഡിയിലായത് 2500 പേരെന്ന് അജിത് ഡോവൽ


ന്യൂഡൽഹി : പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ പ്രശ്നക്കാരായ 2500 പേർ കസ്റ്റഡിയിലായിരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ. ഇതിൽ നിന്നും ഏറെ പേരെ കൗൺസിലിംഗിന് ശേഷം വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ജമ്മു കശ്മീരിൽ മൂന്നാംമുറ ഉപയോഗിച്ച് രാഷ്ട്രീയ തടവുകാരോടോ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളവരോടോ പെരുമാറിയിട്ടില്ലെന്നും കശ്മീരിൽ ഇന്ത്യൻ സൈന്യം ഭീകരവാദികളോട് പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിട്ടയച്ചവർക്ക് ഇവരുടെ രക്ഷിതാക്കൾക്കൊപ്പം കൗൺസിലിംഗ് നൽകിയതായി അദ്ദേഹം അറിയിച്ചു.

കശ്മീർ ശാന്തമാണെന്നും ,വികസനത്തിന്റെ പാതയിലാണ് സംസ്ഥാനത്തിന്റെ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.