കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യം ,പാകിസ്ഥാനോ ചൈനയോ ഇടപെടേണ്ട ; ചൈനയ്ക്കുള്ള മറുപടി ചൈനയിൽ വച്ച് നൽകി എസ് ജയശങ്കർ


ബെയ്ജിംഗ് ; കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടന വകുപ്പ് റദ്ദാക്കിയ വിഷയത്തിൽ ആശങ്ക അറിയിച്ച ചൈനീസ് വിദേശകാര്യമന്ത്രിയ്ക്ക് മുന്നിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ് ജയശങ്കർ .

കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് ,ഇത് പാകിസ്ഥാന്റെയോ,ചൈനയുടെയോ താല്പര്യങ്ങളെ ബാധിക്കില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയ്ക്ക് ജയശങ്കർ നൽകിയ മറുപടി .

ഇന്ത്യൻ തീരുമാനത്തിലുള്ള ആശങ്കയും കടുത്ത അസന്തുഷ്ടിയും വാങ് യി വ്യക്തമാക്കിയതിനാണു തക്കതായ മറുപടി ജയശങ്കർ നൽകിയത് . ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതിലും അക്സായി ചിന്നിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിലും ഉള്ള ആശങ്കയാണ് ചൈന അറിയിച്ചത് .

എന്നാൽ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് മാത്രം നിഗമനങ്ങളിലെത്തണമെന്നും , ഭിന്നതകൾ തർക്കങ്ങളായി വളരാൻ ഇട നൽകരുതെന്നും ജയശങ്കർ പറഞ്ഞു .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.