കശ്മീരില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സമാധാനപരം; അനിഷ്ട സംഭവങ്ങളില്ലെന്ന് രോഹിത് കന്‍സാല്‍


ശ്രീനഗര്‍: കശ്മീരില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സമാധാനപരം. എവിടേയും യാതൊരു വിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ വ്യക്തമാക്കി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കശ്മീരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

പുല്‍വാമ, ബദ്ഗാം, അവന്തിപോര, ത്രാല്‍, ഗന്ധര്‍ബാല്‍, കുല്‍ഗാം, ബാരാമുള്ള ,ഷോപ്പിയാന്‍, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സമാധാനപരമായി നടന്നെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ശ്രീനഗറില്‍ ഗവര്‍ണര്‍ സത്യ മാലിക് ഷേര്‍-ഇ-കശ്മീര്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ചടങ്ങില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവലും പങ്കെടുത്തു.

ബദ്ഗാമില്‍ ഡപ്യൂട്ടി കമ്മീഷണര്‍ താരീഖ് ഹുസൈന്‍ ഗാനെയ് പതാക ഉയര്‍ത്തി. പുല്‍വാമയില്‍ ഡപ്യൂട്ടി കമ്മീഷണര്‍ സൈദ് ആബിദ് റാഷിദ് ഷാ ചടങ്ങിന് നേതൃത്വം വഹിച്ചു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.