കശ്മീരിലും പഞ്ചാബിലും തലയിടാന്‍ നോക്കണ്ട; കയ്യില്‍ ഇട്ടിരിക്കുന്നത് വളയല്ല ; പാകിസ്ഥാന് മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്
ഗുര്‍ദാസ്പൂര്‍: പാകിസ്ഥാന് മുന്നറിയിപ്പുനല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കശ്മീരിലും പഞ്ചാബിലും കണ്ണുവയക്കുമന്നത് നിര്‍ത്തിക്കൊള്ളാനുള്ള മുന്നറിയിപ്പാണ് സിംഗ് നല്‍കിയത്. പ്രസിദ്ധമായ കര്‍താര്‍പൂര്‍ തീര്‍ത്ഥയാത്ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്റെ പ്രസ്താവന.

കര്‍താര്‍പൂര്‍ തീര്‍ത്ഥയാത്രയക്ക് ഭാരതം സന്നദ്ധത കാണിച്ചത് വഴി സൗഹൃദമാണ് എന്നും ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ മനസ്സിലാക്കണമെന്നും സിംഗ് സൂചിപ്പിച്ചു. കശ്മീരില്‍ വീണ്ടും വീണ്ടും നമ്മുടെ സൈനികര്‍ക്ക് നേരെ പാകിസ്ഥാന്‍ അക്രമം തുടരുകയാണ്. ഇപ്പോള്‍ പഞ്ചാബ് അതിര്‍ത്തിയിലും പ്രകോപനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. പഞ്ചാബ് ജനത അത് സഹിക്കുന്നവരല്ല; കയ്യിലിട്ടിരിക്കുന്നത് വളയുമല്ല; അമരീന്ദര്‍ വ്യക്തമാക്കി.

സ്വന്തം നാട്ടിലെ വിദ്യാഭ്യാസം, വികസനം, കൃഷി എന്നിവയിലാണ് പാകിസ്ഥാന്‍ ശ്രദ്ധിക്കേണ്ടത്. പകരം വെറുപ്പും വിദ്വേഷവും വളര്‍ത്തി അതിലൂടെ കാശുണ്ടാക്കാന്‍ നോക്കുകയാണ്, പഞ്ചാബ് മുഖ്യമന്ത്രി പരിഹസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങളെ പാക് ഭരണകൂടവും പ്രധാനമനത്രി ഇമ്രാന്‍ ഖാനും തള്ളിക്കളയരുതെന്നും അമരീന്ദര്‍ സമ്മേളനത്തില്‍ സൂചിപ്പിച്ചു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.