കവളപ്പാറ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി:മരിച്ചവരുടെ എണ്ണം 36മലപ്പുറം: കവളപ്പാറയിലും മണ്ണിനടിയില്‍പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് ഇന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് മരിച്ചവരുടെ എണ്ണം 36 ആയി. അവസാന ആളെയും കണ്ടത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 
 കവളപ്പാറയില്‍ 59 പേര്‍ ദുരന്തത്തിന് ഇരയായന്നാണ് ജില്ലാഭരണകൂടത്തിന്റെ കണക്കുകള്‍. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആറ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. ഇതിന് പുറമെ ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ ആളുകള്‍ തെറിച്ചു പോവാന്ള്ള സാധ്യത പരിഗണിച്ചു കൊണ്ട് മണ്ണ് അടിഞ്ഞുകൂടിയ കൂടുതല്‍ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഒരേ സമയം പതിനഞ്ച് മണ്ണ് നീക്കിയന്ത്രങ്ങളാണ് തിരച്ചില്‍ നടത്തുന്നതിനായി ഉപയോഗിക്കുന്നത്. ദുരന്തമുണ്ടായി 7 ദിവസമായിട്ടും മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ റഡാര് ഉള്‍പ്പടെയുള്ള ന്യൂതന സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. 
 ദുരന്തമുണ്ടായ പ്രദേശത്ത് ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് വിദഗ്ധ സംഘം ഇന്ന് കവളപ്പാറയില്‍ എത്തിയേക്കും. അതേസമയം ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളില്‍ തിരച്ചില്‍ അവസാനിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. അവസാന ആളെയും കണ്ടെത്തിയാണ് തിരച്ചില്‍ അവസാനിപ്പിക്കുകയെന്നും ഇക്കാര്യത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ തൃപ്തിക്കനുസരിച്ചായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. കവളപ്പാറയിലും പിന്നീട് പുത്തുമലയിലും ജിപിആര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കവളപ്പാറയില്‍ നാല്‍പ്പത് വീടുകളെങ്കിലും മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്. 
 


Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.