കവളപ്പാറയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മഴക്കെടുതിയില്‍ മരണം 95
മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതില്‍ മരിച്ചവരുടെ എണ്ണം 95 ആയി. ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ നിന്ന് ഇന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതുവരെ ഇവിടെ നിന്നും 23 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കവളപ്പാറയില്‍ ഇനി 36 പേരെ കൂടി കണ്ടെത്താനുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, മലപ്പുറത്ത് ഇന്ന് ഉച്ചമുതല്‍ ഇടക്കിടെ പെയ്ത മഴ ആശങ്ക സൃഷ്ടിച്ചു. വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി ക്യാമ്പിലുള്ളവര്‍ തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും മഴ. നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

വയനാട് പുത്തുമലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് തിരച്ചില്‍ നടത്തുന്നത്. പുതിയ കുറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. പുത്തുമലയില്‍ ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.