കള്ളുഷാപ്പ് തൊഴിലാളിയെ കൊന്ന് ഫ്രീസറില്‍ വെച്ചു; പ്രതിക്ക് ജീവപര്യന്തം
ആലപ്പുഴ: കള്ളുഷാപ്പ് തൊഴിലാളിയായ യുവാവിനെ കൊലപ്പെടുത്തി ഫ്രീസറില്‍ വെച്ച സംഭവത്തില്‍ അസ്സം സ്വദേശി പ്രദീപ് തായയ്ക്ക് ജീവപര്യന്തം. ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്.

2015 ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം. തകഴി കള്ളുഷാപ്പ് തൊഴിലാളിയായിരുന്ന പ്രദീപ് തായ് പാചകക്കാരനായ രാമചന്ദ്രനുമായ് വാക്കേറ്റമുണ്ടായി. ജോലിക്കിടയില്‍ രാമചന്ദ്രന്‍ അമിതമായി ഫോണ്‍ ഉപയോഗിച്ചതിനാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ശേഷം രാത്രി ജോലികഴിഞ്ഞ് വന്ന പ്രദീപ് രാമചന്ദ്രനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ഫ്രീസറില്‍ വെച്ച് പ്രദീപ് നാടുവിടുകയായിരുന്നു.

നാലു വര്‍ഷങ്ങള്‍ക്ക് ശേഷം അസമിലെ ജോര്‍ഹട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. ജീവപര്യന്തത്തിന് പുറമേ രണ്ട് ലക്ഷം രൂപയും പിഴയായി അടക്കണം. ഈ തുക രാമചന്ദ്രന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവ് കൂടി പ്രദീപ് അധികം അനുഭവിക്കേണ്ടി വരും.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.