കലൂർ സ്‌റ്റേഡിയത്തിനും സൗരോർജം: കേരളത്തിൽ ആദ്യത്തേതും രാജ്യത്ത്‌ മൂന്നാമത്തെയും സൗരോർജ സ്‌റ്റേഡിയമാകും | Kerala | Deshabhimani


കൊച്ചി> ജിസിഡിഎ കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനിയുമായി ചേർന്ന്‌ സൗരോർജപദ്ധതി ആരംഭിക്കുമെന്ന്‌ ജിസിഡിഎ ചെയർമാൻ അഡ്വ. വി സലീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  

രണ്ടു ഘട്ടങ്ങളിലായാണ്‌ പദ്ധതി പൂർത്തിയാകുക. മാസം മൂന്നു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനമാണ്‌ ലക്ഷ്യമിടുന്നത്‌. ആദ്യഘട്ടത്തിൽ ഒരു മെഗാവാട്ട്  ഉൽപ്പാദിപ്പിക്കും. അഞ്ചു മാസത്തിനകം ആദ്യഘട്ടം പൂർത്തിയാക്കും. സ്റ്റേഡിയത്തിലെ മേൽക്കൂരകൾക്ക്‌ മുകളിലായിരിക്കും സൗരോർജ പാനലുകൾ സ്ഥാപിക്കുക. സിയാലിന്റെ രൂപരേഖ സർക്കാരിനു സമർപ്പിക്കും. സർക്കാരിൽനിന്ന്‌ അന്തിമ അനുമതി

ലഭിച്ചാലുടൻ ആദ്യഘട്ട പദ്ധതി പൂർത്തിയാക്കും. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി ബോർഡിന് കൈമാറും. ജിസിഡിഎയുടെ വൈദ്യുതി ബില്ല്‌ കഴിച്ച്‌ ബാക്കി തുക കെഎസ്‌ഇബി തിരിച്ചുനൽകും. സ്റ്റേഡിയത്തിൽ സൗരോർജ പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിൽ ആദ്യത്തേതും രാജ്യത്ത്‌ മൂന്നാമത്തേതുമായ സൗരോർജ സ്റ്റേഡിയമായി കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മാറും. ജിസിഡിഎയുടെ ഗ്രീൻ സിറ്റി പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്‌. നാലുകോടി രൂപയാണ്‌ മുതൽമുടക്ക്. ഏഴുവർഷംകൊണ്ട് പൂർണതോതിൽ ലാഭം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.