കമ്മ്യൂണിസ്റ്റു ഭീകരസംഘടനയുമായി ബന്ധം; സംസ്ഥാനത്തെ 16 സംഘടനകള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍
കൊച്ചി: കമ്മ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ 16 മനുഷ്യാവകാശ സംഘടനകള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍. നിരോധിക്കപ്പെട്ട സിപിഐ (മാവോയിസ്റ്റ് ) എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 സംഘടനകളാണ് നിരീക്ഷണത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സിപിഐ -മാവോയിസ്റ്റിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ഇത്തരം സംഘടനകള്‍ രഹസ്യമായി നടപ്പാക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ്‌ വിഭാഗം സംശയിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ സംയുക്തമായാണ് ഇത്തരം സംഘടനകളെ നിരീക്ഷിക്കുന്നത്.

റെവല്യൂഷണറി,ഡെമോക്രാറ്റിക് ഫ്രണ്ട്(ആര്‍ഡിഎഫ്), ആദിവാസി വിമോചന മുന്നണി, കമ്മറ്റി ഫോര്‍ റിലീഫ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, റാഡിക്കല്‍ മാസ് മൂവ്‌മെന്റ്, ഫാസിസ്റ്റ് വിരുദ്ധ മുന്നണി, സര്‍ഫേസി വിരുദ്ധ ജനകീയ സമിതി, പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്, നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ പ്രസ്ഥാനം,ബ്ലേഡ് വിരുദ്ധ മുന്നണി, ഡെമോക്രാറ്റിക് യൂത്ത് മുന്നണി, റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്, രാഷ്ട്രീയ സൈനിക അടിച്ചമര്‍ത്തലിനെതിരെ ജനകീയ പ്രതിരോധം എന്നീ സംഘടനകളാണ് ഇന്റലിജന്റ്‌സിന്റെ നിരീക്ഷണത്തിലുള്ളത്. ഇവയെ കൂടാതെ സാംസ്‌ക്കാരിക സംഘടനയായ ഞാറ്റുവേല, പാഠാന്തരം യൂത്ത് ഡയലോഗ്, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ആസോസിയേഷന്‍ തുടങ്ങിയവയും നിരീക്ഷണത്തിലുണ്ട്.

ലോകത്തെ ഏറ്റവും അപകടകാരിയായ തീവ്രവാദി സംഘടകളില്‍ ഒന്നാണ് ഇന്ത്യയിലെ സിപിഐ(മാവോയിസ്റ്റ്) സംഘടനയെന്ന് കഴിഞ്ഞ ദിവസം പുറത്ത് വിട്ട യുഎസ് സ്റ്റേറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നടക്കുന്ന 26 ശതമാനം തീവ്രവാദി ആക്രമണങ്ങള്‍ക്കും പിന്നില്‍ ഈ സംഘടനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.