കനത്ത മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം


കൊച്ചി: അടുത്ത 48 മണിക്കൂറില്‍ എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യത. കോതമംഗലം താലൂക്ക് ഉള്‍പ്പെടുന്ന മേഖലയില്‍ ഇന്നു രാത്രി ശക്തമായ മഴയ്ക്കുള്ള സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അധികൃതരുടെ മുന്നറിയിപ്പും നിര്‍ദേശങ്ങളും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദേശിച്ചു.

എറണാകുളം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ക്കാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളത്.

രണ്ട് ദിവസം തുടര്‍ച്ചയായ മഴ പെയ്താലും പ്രളയ സാധ്യത ഇല്ലെന്ന് ജില്ല കലക്ടര്‍ കൂട്ടിചേര്‍ത്തു. നിലവില്‍ എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണി ഇല്ലെന്നും. എന്നാല്‍ തന്നെ മുന്‍കരുതല്‍ എന്ന നിലയില്‍ താഴ്ന്ന പ്രദേശത്തുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.