ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങി മരിച്ച നിലയില്‍ | Kerala | Deshabhimani


രാജക്കാട്> ചിന്നക്കനാല്‍ ചെമ്പകത്തൊഴു ആദിവാസിക്കുടിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാമകൃഷ്ണന്‍(32), ഭാര്യ രജനി(30), ഇവരുടെ മകള്‍ ശരണ്യ(13) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. തമിഴ്‌നാട് സ്വദേശിയായ രാമകൃഷ്ണന്‍ 15 വര്‍ഷമായി സൂര്യനെല്ലി ടൗണില്‍ ഓട്ടോ ഇലക്ട്രിക്കല്‍ സ്ഥാപനം നടത്തുകയാണ്. വൈകിട്ട് ഇവരുടെ വീട്ടിലെത്തിയ കുടിയിലെ ആളുകളാണ് വീടിനുള്ളിലെ ഒരു മുറിയില്‍ ശരണ്യയും അടുത്ത മുറിയില്‍ രാമകൃഷ്ണനും രജനിയും ഒറ്റ കയറിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

മറ്റു വാർത്തകൾ



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.