ഒരുതവണയെങ്കിലും ഉപ്പിട്ട സോഡാനാരങ്ങ കുടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; കിട്ടുന്നത് എട്ടിന്റെ പണി l KAIRALINEWSONLINE.COM |


നമ്മുടെ ദൈനംദിന ജീവിതത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം. എന്നാല്‍ ഇത് പതിവായി കുടിക്കുന്നവര്‍ക്ക് കുറച്ച് പണി കിട്ടാന്‍ സാധ്യതയുണ്ട്. അമിതമായി ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒട്ടു നല്ലതല്ല.

ഉപ്പിട്ട സോഡ തടി കൂട്ടുന്നതിന് കാരണമാകാറുണ്ട്. സ്ഥിരമായി സോഡ ഉപയോഗിക്കുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച് അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങും.

കൂടാതെ നാരങ്ങ സോഡ കഴിക്കുന്നതിലൂടെ പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. വൃക്കരോഗം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണവും പലപ്പോഴും നാരങ്ങ സോഡ തന്നെയാണ്.

നാരങ്ങ സോഡ എല്ല് തേയ്മാനം ആര്‍ത്രൈറ്റിസ് എന്നീ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. നാരങ്ങ സോഡ ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. കൂടാതെ ഭക്ഷണത്തിന് പകരം നാരങ്ങ സോഡ കുടിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്‌നം പല വിധത്തില്‍ നിങ്ങളുടെ വിശപ്പിനെ ബാധിക്കും.

Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.