ഒന്നും ,രണ്ടുമല്ല ഒരു ഓട്ടോയിൽ 24 യാത്രക്കാർ ; ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ വക ‘ ആദരവും ‘


ഒരു ഓട്ടോയിൽ എത്ര പേർക്ക് സഞ്ചരിക്കാം ,കൂടിപ്പോയാൽ അഞ്ചു പേർക്ക് . അതിൽ കൂടുതലായാൽ പൊലീസുകാരുടെ കണ്ണുരുട്ടലും ,ഡ്രൈവറുടെ അതൃപ്തിയും കാണേണ്ടി വരും . എന്നാൽ തെലങ്കാനയിൽ ഒരു ഓട്ടോയിൽ സഞ്ചരിച്ചത് ഒന്നും രണ്ടുമല്ല 24 പേരാണ് . ഷെയറിട്ട് ഇത്തരത്തിൽ ഓട്ടോയിൽ സഞ്ചരിക്കുന്നവർ ഇവിടെ ഏറെയാണ് . ഇതിന്റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ് .

ടുഡെ ടെലിവിഷനിലെ ആശിഷ് പാണ്ഡെയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്ക് വച്ചത് . ‘ ഒരു ഓട്ടോയിൽ എത്ര പേരെ കയറ്റാനാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാമോ , സ്ത്രീകളും,കുട്ടികളും ഉൾപ്പെടെ 24 യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അലെർട്ടിസൺ ഭോംഗിറിൽ പിടികൂടിയത് . അനുവദനീയമായതിലധികം ആളുകളെ കയറ്റിയാൽ പിഴ നൽകേണ്ടി വരും ‘ എന്ന അടിക്കുറിപ്പും ഒപ്പമുണ്ടായിരുന്നു .

പലരും പല രീതിയിലാണ് ചിത്രത്തിനു കമന്റ് ചെയ്തത് . ചിലർ ഇത് ഓട്ടോയോ,ബസോ എന്ന് സംശയം പറഞ്ഞപ്പോൾ മറ്റ് ചിലർ മോട്ടോർ നിയമങ്ങളെ കുറിച്ച് ഓർമ്മിപ്പിച്ചു . എന്തായാലും വീഡിയോ വൈറലായതോടെ ഡ്രൈവറും ‘ പ്രശസ്തനായി ‘ മോട്ടോർ വാഹന വകുപ്പ് അപ്പോൾ തന്നെ വിളിച്ച് പിഴ അടപ്പിക്കുകയും ചെയ്തു .


Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.