ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരേയും കേന്ദ്ര സര്‍ക്കാരിനെയും അഭിനന്ദിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരേയും കേന്ദ്ര സര്‍ക്കാരിനേയും അഭിനന്ദിച്ച് മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിംദ് ജുഗ്‌നൗദ്. ചന്ദ്രയാന്‍ 2 നെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ വലിയ മുന്നേറ്റം ആകുമായിരുന്നു. ഐ എസ് ആര്‍ ഒയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മൗറീഷ്യസ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വിജയത്തിലേക്ക് എത്തുന്നതിന്റെ അവസാന നിമിഷത്തിലാണ് വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. 2.1 കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് ആശയവിനിമയം നഷ്ടമായത്. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവനാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട വിവരം അറിയിച്ചത്. പുലര്‍ച്ചെ 2.18 ഓടെയാണ് ലാന്‍ഡറിന് സിഗ്‌നല്‍ നഷ്ടമായ കാര്യം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.