എൻ.ബി.ടി.സി വാർഷികാഘോഷം ‘ഫെസ്റ്റീവ് നൈറ്റ് – 2019


കുവൈറ്റ് സിറ്റി – എൻ.ബി.ടി.സിയുടെ ഇരുപതാമത് വാർഷികാഘോഷം വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. ഫെസ്റ്റീവ് നൈറ്റ് എന്ന പേരില്‍ നടന്ന പരിപാടി ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗർ ഉത്‌ഘാടനം ചെയ്തു. ക്യാൻസർ രോഗ വിദഗ്ദൻ ഡോ.വി.പി.ഗംഗാധരൻ, മജീഷ്യൻ ഗോപിനാഥൻ മുതുകാട്, സംവിധായകൻ ബ്ലെസ്സി തുടങ്ങിയവർ മുഖ്യ അതിഥികളായി പങ്കെടുത്തു.

എൻ.ബി.ടി.സിയുടെ തൊഴിലാളികള്‍ക്ക് സൗജന്യവീട് നിര്‍മ്മിച്ചുനല്‍കുന്ന ഹോം ഫോര്‍ ഹോംലെസ്സ്  പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട 25 പേര്‍ക്കുള്ള ആദ്യഗഡു ചടങ്ങില്‍ കൈമാറി. ബെസ്റ്റ് എംപ്ലോയീ അവാര്‍ഡ്, സേഫ്റ്റി അവാര്‍ഡ‍ുകള്‍, ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച ജീവനക്കാരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ മുതലായവ ചടങ്ങില്‍ വിതരണം ചെയ്തു.

ഫെസ്റ്റീവ് നൈറ്റിന്റെ ഭാഗമായി പിന്നണി ഗായിക രേണു മൊണ്ഡലിനെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ, രേണു മൊണ്ഡലിന് എൻ.ബി.ടി.സി വീട് നിര്‍മ്മിച്ചു നൽകുമെന്ന് എം.ഡി  കെ.ജി.എബ്രഹാം ചടങ്ങിൽ പ്രഖ്യാപിച്ചു. ഡോ.ചിത്രഗംഗാധരന്‍റെ നേതൃത്വത്തില്‍ ആരോഗ്യപരിപാലന ശില്‍പശാലയും ഫെസ്റ്റീവ് നൈറ്റിന്‍റെ ഭാഗമായി എന്‍.ബി.റ്റി.സി വനിതാവിഭാഗം സംഘടിപ്പിച്ചു.

പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നയിച്ച ഫ്യൂഷൻ മ്യൂസിക്ക്, മജീഷ്യൻ ഗോപിനാഥൻ മുതുകാടിൻറെ നേതൃത്വത്തിൽ ഇന്ദ്രജാല പ്രകടനങ്ങൾ, പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, മൃദുല വാര്യർ എന്നിവർ നയിച്ച സംഗീതവിരുന്ന് തുടങ്ങിയ പരിപാടികളും അരങ്ങേറി. ഇരുപതിനായിരത്തിലധികംവരുന്ന ജീവനക്കാരും കുടുംബങ്ങളും ആഘോഷപരിപാടിയിൽ പങ്കെടുത്തു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.