‘ എന്തിനെയും നേരിടാൻ ചങ്കുറപ്പുള്ളതാണ് ഞങ്ങളുടെ സൈന്യമെന്ന് ‘ ഇന്ത്യൻ സംഘടനകൾ ; കശ്മീർ കത്തിൽ മാപ്പ് പറഞ്ഞ് യുഎസ് ജനപ്രതിനിധി


വാഷിംഗ്ടൺ ; കശ്മീരിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം പെയ്ക്ക് കത്തെഴുതിയതിൽ മാപ്പ് പറഞ്ഞ് യു എസ് ജനപ്രതിനിധി .കത്ത് പിൻ വലിക്കണമെന്നാവശ്യപ്പെട്ട് നൂറോളം ഇന്ത്യൻ സംഘടനകൾ രംഗത്ത് ഇറങ്ങിയിരുന്നു .

ഈ സംഘടനകളിൽ ഉൾപ്പെട്ട നിരവധി ഇന്ത്യക്കാരാണ് ടോം സൊസിയുടെ തെരഞ്ഞെടുപ്പിൽ നിർണ്ണായക ഘടകമായത് . മാത്രമല്ല കശ്മീരിലെ നിയന്ത്രണങ്ങൾ ഭീകരരെ പ്രകോപിതരാക്കുമെന്നും കത്തിൽ പരാമർശമുണ്ടായിരുന്നു . ഇതും പ്രതിഷേധത്തിനു കാരണമായി . ഇന്ത്യ ലോകത്തിലെ നാലാമത്തെ സൈനിക ശക്തിയുള്ള രാജ്യമാണെന്നും , ഏതു ശത്രുക്കളെയും പ്രതിരോധിക്കാൻ ചങ്കുറപ്പുള്ളതാണ് ഇന്ത്യൻ സൈന്യമെന്നും യു എസിലെ ഇന്ത്യക്കാർ പറഞ്ഞു .

തുടർന്നാണ് ടോം സൊസി മാപ്പപേക്ഷിച്ചത് . മാത്രമല്ല ഇന്ത്യയും ,യു എസും തമ്മിലുള്ള ബന്ധം ഏറെ ദൃഢമാണെന്ന് വ്യക്തമാക്കുകയും ചെയ്തു .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.