ഉറവ വറ്റാത്ത നന്മയുടെ പ്രതീകം നമുക്കിടയിൽ ഇപ്പോഴുമുണ്ട് ; സഹായം എത്തിക്കുന്ന അദൃശ്യങ്ങളായ വെളിച്ചങ്ങളെ കുറിച്ച് അദ്ധ്യാപകന്റെ കുറിപ്പ്


ഒരു നൗഷാദിക്കയിലോ,ആന്റോയിലോ ഒതുങ്ങുന്നതല്ല നന്മയുടെ നറു വെളിച്ചം . സ്നേഹവും,കരുണയും വറ്റാത്ത മനസ്സുകൾ നമുക്കിടയിൽ ഇന്നുമുണ്ട് . എല്ലാം നഷ്ടപ്പെട്ടവർ ഉള്ളിലൊതുക്കുന്ന കണ്ണീർ സ്നേഹ സ്പർശത്തിലൂടെ തുടച്ച് നീക്കാൻ ശ്രമിക്കുന്നവർ . അത്തരത്തിലുള്ളവരെ പറ്റിയാണ് ദുരിതാശ്വാസ ക്യാമ്പ് വോളന്റിയറായ ശ്രീജിത്ത് മുത്തേടത്ത് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത് .

ആരവങ്ങൾക്കിടയിൽ നിന്ന് അകന്നു നമുക്കിടയിൽ കഴിയുന്ന ആ അദൃശ്യ വെളിച്ചങ്ങളെ കുറിച്ച് . 850 പേരുള്ള ക്യാമ്പിൽ രാത്രിയിലെത്തിയ ഒരാൾ പായ ഉണ്ടോന്ന് ചോദിക്കുകയും ,ഇല്ലെന്ന മറുപടി കേട്ട് എങ്കിൽ താൻകടയിൽ നിന്നും വാങ്ങിച്ചു കൊണ്ടുവരുന്നതിൽ വിരോധമില്ലല്ലോ എന്ന ചോദ്യത്തോടെ അയാൾ മടങ്ങിയതും . പിന്നീട് തലച്ചുമടായി നൂറ് പായകളുമായി ആ വ്യക്തി മടങ്ങി വന്നതും ശ്രീജിത്ത് തന്റെ പോസ്റ്റിൽ പറയുന്നു .

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം …

”അദൃശ്യങ്ങളായ വെളിച്ചങ്ങൾ..”““““““““““““““““““““`കഴിഞ്ഞ ദിവസം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ്…

Gepostet von Sreejith Moothedath am Montag, 12. August 2019

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.