ഇരുളിൽ പോലും ശത്രുവിന്റെ നീക്കം തിരിച്ചറിയും , 35,000 അടി ഉയരത്തിൽ പറന്ന് ആക്രമിക്കും ; ഇന്ത്യയ്ക്കായി എത്തുന്നു ഇസ്രായേൽ ഹെറോൺ ഡ്രോണുകൾ


ന്യൂഡൽഹി : സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ . ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാൻ ഇസ്രായേൽ ഡ്രോണുകളാണ് എത്തുക .

35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും ഹെറോണിന് കഴിയും.ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്.

ശത്രുവിന്റെ നീക്കം നിരീക്ഷിക്കാനും,അതേ സമയം തകർക്കാനും ശേഷിയുള്ളവയാണിത്.470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഹെറോൺ ഡ്രോൺ 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ വരെ ശേഷിയുള്ളതാണ് ഹെറോൺ. ശത്രുവിന്റെ  നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ഈ ഡ്രോണുകൾക്ക് കഴിയും.

സ്ഥലവും പ്രദേശത്തെ സംഭവ വികാസങ്ങളും എല്ലാം തൽസമയം പകർത്തി കമാൻഡോകളുടെ കേന്ദ്രത്തിലേക്കെത്തിക്കാൻ ഹെറോണിന് കഴിയും.470 കിലോഗ്രാം ആയുധങ്ങൾ വഹിക്കാൻ വരെ ശേഷിയുള്ള ഇവ 350 കിലോമീറ്റർ വരെ സഞ്ചരിക്കും . 8.5 മീറ്ററാണ് ഇതിന്റെ നീളം . വിങ്സ്പാൻ 16.6 മീറ്ററുമാണ് . ഇസ്രായേൽ സേനയുടെ എറ്റവും വലിയ ആയുധങ്ങളിലൊന്നാണിത് .

ഇസ്രായേലിനെ കൂടാതെ തുർക്കി,കാനഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഹെറോൺ ഉപയോഗിക്കുന്നുണ്ട്.ഇരുട്ടിൽ മനുഷ്യന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ഇസ്രായേൽ നിർമിത ഹെറോൺ ആളില്ലാ വിമാനങ്ങൾ.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.