ഇന്നു കൈമാറും : ബെമലിന്റെ ‘സർവത്ര പാലം’ ഇനി സേനയുടെ ഭാഗം | Kerala | Deshabhimani
പാലക്കാട്‌> കഞ്ചിക്കോട്‌ ബെമലിൽ (ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌) നിർമിച്ച ‘സർവത്ര പാലം’തിങ്കളാഴ്‌ച സൈന്യത്തിന്‌  കൈമാറും.  സേനാമുന്നേറ്റങ്ങൾക്കിടയിൽ നദികളും  ജലാശയങ്ങളും  കടക്കാന്‍  ഉപയോഗിക്കുന്ന  താല്‍ക്കാലിക പാലങ്ങളാണ്‌ സർവത്ര പാലം. സൈന്യത്തിനായി ആദ്യമായാണ്‌ ഇവ തദ്ദേശീയമായി നിർമിക്കുന്നത്‌.  ടാങ്കുകൾ, ട്രക്കുകൾ, മറ്റ്‌ സൈനിക വാഹനങ്ങൾ എന്നിവയടക്കം 65 ടൺ വരെ താങ്ങാനുള്ള ശേഷി  പാലത്തിനുണ്ട്‌. അഞ്ച്‌ വാഹനങ്ങളോടുകൂടിയ പാലം അടങ്ങുന്നതാണ്‌ ഒരു സെറ്റ്‌.

പ്രത്യേകം ട്രെട്രാ ട്രക്കുകളിലാണ്‌ ഇവ എത്തിക്കുക. 75 മീറ്ററാണ്  നീളം. പാലം ആവശ്യമെങ്കിൽ  കൂടുതല്‍ നീട്ടാനും  രണ്ടരമണിക്കൂറിനകം  നിർമിക്കാനും  കഴിയും. ഇത്തരത്തില്‍ എല്ലാ വിധത്തിലും  എല്ലാ സാഹചര്യത്തിലും ഉപയോ​ഗിക്കാവുന്നതിനാലാണ് പാലത്തിനു ‘സർവത്ര’ എന്ന് പേര് കൈവന്നത്. 2018ൽ നിർമിച്ചവയ്‌ക്ക്‌ കഴിഞ്ഞയാഴ്ചയാണ്  സാങ്കേതികവിഭാ​ഗത്തിന്റെ അംഗീകാരം ലഭിച്ചത്. 

പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന  ബെമലിന്‌ ഇത്‌ അഭിമാന മുഹൂർത്തമാണ്‌. നഷ്ടത്തിന്റെ പേരില്‍ സ്ഥാപനം പൂട്ടാന്‍ തീരുമാനിച്ചതാണ്  കേന്ദ്ര ബിജെപി സര്‍ക്കാര്‍.

 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.