ഇന്ത്യ പ്രതിരോധ കയറ്റുമതിയില്‍ വന്‍കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു: ബിപിന്‍ റാവത്ത്


ന്യൂഡല്‍ഹി: ഇന്ത്യ ആഗോള സൈനിക മേഖലയിലെ പ്രതിരോധരംഗത്തെ കയറ്റുമതിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കിക്കൊണ്ടിരിക്കുന്നതായി കരസേനാ മേധാവി ബിപിന്‍ റാവത് പറഞ്ഞു. നിലവിലുള്ള കയറ്റുമതിയില്‍ നിന്ന് 35000 കോടി വിറ്റുവരവാണ് അടുത്ത അഞ്ചു വര്‍ഷത്തേക്ക് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

നമ്മുടെ സേനാവിഭാഗങ്ങളെ ശക്തിപ്പെടുത്താനായുള്ള ഏറ്റവും അത്യന്താധുനിക ആയുധങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും മികച്ചുനില്‍ക്കുകയാണ്. നിലവില്‍ 11000കോടിയുടെ വാര്‍ഷിക വിറ്റുവരവ് 2024ല്‍ 35000കോടിയാക്കി മാറ്റാനാണ് ശ്രമമാരംഭിച്ചിരിക്കുന്നത്,റാവത് വ്യക്തമാക്കി.

മേഖലയിലെ ശാന്തിയും സമാധാനവും ഉറപ്പുവരുത്താന്‍ നമ്മുടെ സായുധ സേനാ വിഭാഗങ്ങള്‍ വേണ്ടസമയത്ത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആ ശക്തി കൂട്ടണമെങ്കില്‍ മികച്ച പരിശീലനം കിട്ടിയ സൈനികര്‍ ശാരീരികമായും മാനസികമായും സാങ്കേതികമായും മെച്ചപ്പെടണം. ഇതിനായി ആത്യാധുനിക ആയുധങ്ങള്‍ തന്നെ അവര്‍ പരിശീലനത്തിലും ഉപയോഗിക്കണം.അത്തരം ഗവേഷണങ്ങളിലും നിര്‍മ്മാണത്തിലും സേന ശ്രദ്ധകൂട്ടിയിരിക്കുകയാണ്.റാവത്ത് പറഞ്ഞു.

ഇന്ത്യ ഇന്ന് സൈനികരുടെ എണ്ണത്തിലും നിലവാരത്തിലും ലോകത്തിലെ വലിയ ശക്തിയായി മാറിക്കഴിഞ്ഞു.അത് നമ്മുടെ വലുപ്പംകൊണ്ട് മാത്രമല്ല, നമ്മുടെ ധീരമായ പ്രഹരശേഷിയിലും സാങ്കേതികത്തികവിന്റെ കാര്യത്തിലും ഒപ്പം രാഷ്ട്രീയത്തിനതീതമായ സമീപനത്താലുമാണ്,കരസേനാ മേധാവി സൂചിപ്പിച്ചു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.