ഇന്ത്യാ-ബംഗ്ലാദേശ് ടി20 നിര്‍ണ്ണായക മത്സരം ഇന്ന്, സ്പിന്നര്‍മാരുടെ പ്രകടനം കളിമാറ്റുമെന്ന് വിദഗ്ധര്‍


നാഗപ്പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ മത്സരം ഇന്ന് നാഗപ്പൂരില്‍ നടക്കും. മൂന്നു മത്സരങ്ങളിലെ അവസാന ടി20 ആണ് ഇന്ന് നടക്കുക. ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ നിലംപരിശാക്കിയ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ബംഗ്ലാദേശാകട്ടെ ആദ്യമായി ഒരു ടി20 പരമ്പര ഇന്ത്യക്കെതിരെ നേടാനാകുമെന്ന പ്രതീക്ഷയിലുമാണ്.

നാഗപ്പൂരിലെ പ്രസിദ്ധമായ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് പകല്‍-രാത്രി മത്സരം നടക്കുന്നത്.മലയാളിതാരം സഞ്ജു സാംസണിന് ഇന്ന് അവസരം കിട്ടുമോ എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ആദ്യ കളിയില്‍ ഇന്ത്യക്കെതിരെ ബൗളിംഗിലും ബാറ്റിംഗിലും മികവുകാട്ടിയ സന്ദര്‍ശകര്‍ ഇന്ത്യക്ക് ഭീഷണിതന്നെയാണ്. ബംഗ്ലാദേശിന്റെ താരങ്ങളില്‍ ആര് എപ്പോഴാണ് ഫോമിലാവുക എന്നതാണ് പലപ്പോഴും കുഴയ്ക്കുന്ന പ്രശ്‌നം. നാഗപ്പൂരിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് സാധ്യതകൂടുതലാണെന്നാണ് ക്രൂറേറ്റര്‍മാര്‍ പറയുന്നത്. ബംഗ്ലാനിരയില്‍ മുസ്താഫിസുര്‍ റഹ്മാന്‍ ആ നിലയില്‍ അപകടകാരിയാകും. ബാറ്റിംഗില്‍ മുഹമ്മദ് നയീമിന്റെ സ്ഥിരതയും സൗമ്യ സര്‍ക്കാറിന്റെ പ്രഹരശേഷിയും കളിയുടെ ഫലം നിര്‍ണ്ണയിക്കും.

ടോസ്സ് നിര്‍ണ്ണായകമായ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിതും ശിഖര്‍ ധവാനും സ്‌ക്കോര്‍ കയറ്റാനായാല്‍ കാര്യങ്ങള്‍ എളുപ്പമാകും.മധ്യനിരയില്‍ രാഹുലും ശ്രേയസ്സ് അയ്യരും കസറിയാല്‍ ടീം ഇന്ത്യ എതിരാളികളെ നിഷ്പ്രയാസം തറപറ്റിക്കും. ബൗളിംഗില്‍ മീഡിയം പേസര്‍ ചാഹറും സ്പിന്നില്‍ യുസ് വേന്ദ്ര ചാഹലും തന്നെയാണ് കളി തിരിക്കുന്നവര്‍. ഇരുവരും തുടക്കത്തിലേ വിക്കറ്റെടുക്കുമെന്ന പ്രതീക്ഷയിലുമാണ് ആരാധകര്‍.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.