ഇന്ത്യാ-പാക് ജനതക്കിടയിലെ മതവിശ്വാസങ്ങളെ കരുത്തുറ്റതാക്കുമെന്ന് ഐക്യരാഷ്ട്രസഭ


വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കിയ കര്‍താര്‍പൂര്‍ തീര്‍ത്ഥാടനത്തിന് ഐക്യരാഷ്ട്രസഭ ആശംസകളര്‍പ്പിച്ചു. കര്‍താര്‍പൂര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മതവിശ്വാസങ്ങളെ കരുത്തുറ്റതാക്കുമെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസിന് വേണ്ടി ഐക്യരാഷ്ട്രസഭാ വക്താവ് പറഞ്ഞു.

‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലായ കര്‍താര്‍പൂര്‍ തീര്‍ത്ഥാടനം മതസൗഹാര്‍ദ്ദത്തിനും വിശ്വാസത്തിനും കരുത്തേകാന്‍ സാഹിയിക്കുമെന്ന് മനസ്സിലാക്കുന്നു.സിഖ്‌സമൂഹത്തിന്റെ സുപ്രധാനമായ രണ്ടു തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ തമ്മിലുള്ള ബന്ധം, വിസയില്ലാതെ നടത്താന്‍ സാധിക്കുന്നതും ഏറെ അഭിനന്ദനീയമാണ്.’ സഭ ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചു..

പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രണ്ടു രാജ്യങ്ങളിലെ തീര്‍ത്ഥാടകരുടെ യാത്രക്ക് തുടക്കമിട്ടു. ഇന്ത്യയിലെ പഞ്ചാബില്‍ ഗുര്‍ദാസ്പൂരില്‍ ദേരാ ബാബാ നാനക് ഗുരുദ്വാരയും പാകിസ്ഥാനിലെ നാരോവാള്‍ ജില്ലയിലെ കര്‍കാര്‍പുര്‍ സാഹിബ് ഗുരുദ്വാരയും തമ്മിലുള്ള തീര്‍ത്ഥാടന ഇടനാഴിയാണ് ഇത്തവണ തുറന്നത്. സിഖ് മതസ്ഥാപകന്‍ ഗുരുനാനാക്കിന്റെ 550-ാം ജന്മവാര്‍ഷികാഘോഷമാണ് സമാധി സ്ഥലമായ കര്‍താര്‍പ്പൂരില്‍ നടക്കാന്‍ പോകുന്നത്


Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.