ഇന്ത്യയ്ക്കെതിരെ നീങ്ങാൻ മറ്റ് മാർഗ്ഗങ്ങളില്ല ; രാഷ്ട്രപതിയ്ക്ക് വ്യോമപാത തുറന്ന് നൽകില്ലെന്ന് പാകിസ്ഥാൻ , ഇനി അത് എക്കാലവും അടഞ്ഞ് തന്നെ കിടക്കേണ്ടി വരുമെന്ന് സോഷ്യൽ മീഡിയ


ന്യൂഡൽഹി ; കശ്മീർ വിഷയം സങ്കീർണ്ണമായ സാഹചര്യത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിനു പാക് വ്യോമപാത വഴിയുള്ള യാത്രാനുമതി നിഷേധിച്ച് പാകിസ്ഥാൻ . രാഷ്ട്രപതിയുടെ ഐസ്‌ലൻഡ് യാത്രയ്ക്കാണ് പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതാണ് ഈ നീക്കത്തിനു കാരണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.ഐസ്‌ലൻഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ തിങ്കളാഴ്ചയാണ് രാഷ്ട്രപതി പുറപ്പെടുന്നത്. പാകിസ്ഥാന്റെ ഈ നീക്കത്തെ കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല .

എന്നാൽ പാകിസ്ഥാന്റെ ഈ നീക്കത്തിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഫെയ്സ്ബുക്ക് പേജിലടക്കം ഇന്ത്യക്കാർ പ്രതിഷേധ കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട് . ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ഇന്ത്യയെ ഭയന്ന് വ്യോമപാത തുറക്കാൻ പറ്റാതിരുന്ന അവസ്ഥയിലേക്കാവും വീണ്ടും പാകിസ്ഥാൻ എത്തുകയെന്നും സോഷ്യൽ മീഡിയ പറയുന്നു .

കശ്മീർ വിഷയത്തിൽ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറച്ചതിനു പിന്നാലെ പാകിസ്ഥാനിലെ ആരോഗ്യ മേഖലയിലടക്കം ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നു . ജനരോഷം ശക്തമായതിനെ തുടർന്ന് ഇന്ത്യയോട് മരുന്നുകൾ നൽകണമെന്ന് പാകിസ്ഥാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു . അതിനു പിന്നാലെയാണ് പാകിസ്ഥാന്റെ പ്രകോപനപരമായ നീക്കം .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.