ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ലോകത്തെല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു; മനോജ് തീവാരി


ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ലോകത്തെല്ലായിടത്തും ബഹുമാനിക്കപ്പെടുന്നുവെന്ന് മനോജ് തിവാരി. അയോദ്ധ്യാ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയോദ്ധ്യാ കേസില്‍ സുപ്രീം കോടതിയുടെ വിധി ന്യായമാണെന്നും കേസില്‍ ഉള്‍പ്പെട്ട ഇരുവിഭാഗങ്ങള്‍ക്കും തൃപ്തികരമായ വിധിയാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. എല്ലാ വിഭാഗവും സുപ്രീം കോടതിയുടെ വിധി അംഗീകരിച്ചു. സമാധാനത്തിന്റേയും ഒത്തൊരുമയുടെയും പ്രതീകമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിയുടെ നിലപാടിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഒവൈസിയുടെ രാഷ്ട്രീയം ഹിന്ദുക്കളെയും മുസ്ലീംങ്ങളേയും തമ്മിലടിപ്പിക്കുകയാണ്. ഹിന്ദുവും മുസ്ലീം സാഹോദര്യത്തോടെ കഴിയുമ്പോള്‍ ഒവൈസിയുടെ രാഷ്ട്രീയം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി പരമോന്നതമാണെന്നും എന്നാല്‍ തെറ്റുപറ്റിക്കൂടായ്കയില്ല എന്നുമായിരുന്നു ഒവൈസിയുടെ പ്രതികരണം. സത്യത്തിനു മേല്‍ വിശ്വാസം നേടിയ വിജയമെന്നാണ് ഒവൈസി അയോധ്യ വിധിയെ വിശേഷിപ്പിച്ചത്. 5 ഏക്കര്‍ ഭൂമി ഔദാര്യമായി വേണ്ടെന്നും അത് നിരസിക്കണമെന്നും പറഞ്ഞ ഒവൈസി മുസ്ലീങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണമെന്നും ആഹ്വാനം ചെയ്തിരുന്നു.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.