‘ഇനിതൊട്ടിങ്ങള് മിഠായി വാങ്ങണ്ട’- യോഗം തീരുമാനിച്ചു; ഫുട്‌ബോളും ജഴ്‌സിയും വാങ്ങാന്‍ പിരിവിനായി കുട്ടിക്കൂട്ടം ഒത്തുകൂടി, വീഡിയോ ശ്രദ്ധ നേടുന്നു | From the Net | Deshabhimani
കൊച്ചി> ഫുട്‌ബോളും ജഴ്‌സിയും വാങ്ങുന്നതിനായി ഒരു കൂട്ടം കുട്ടികള്‍ മീറ്റിംഗ് നടത്തുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലാകുന്നു. എല്ലാ ഞായറാഴ്ചയും മീറ്റിംഗ് നടത്തുമെന്നും എല്ലാവരും പത്ത് രൂപ വീതം ഫുട്‌ബോളും ജഴ്‌സിയും വാങ്ങുന്നതിനായി പിരിവ് നല്‍കണമെന്നും വീഡിയോയില്‍ കുട്ടികള്‍ പറയുന്നുണ്ട്.

 ഇനി മിഠായി തിന്നണ്ട പകരം ആ പൈസകൊണ്ട് പന്ത് വാങ്ങാമെന്നാണ് കുട്ടിക്കൂട്ടത്തിന്റെ തീരുമാനം.ഫ്‌ളിപ് കാര്‍ട്ട് വഴി പന്ത് വാങ്ങണമെന്നും അതിന് പൈസ ഉണ്ടാക്കണമെന്നും ഒരാഴ്ച പൈസ കൂട്ടിവച്ചാല്‍ പത്ത് രൂപയാകുമെന്നും അത് പിരിവ് നല്‍കണമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.

 ഗോളിയെ പൊന്നാടയണിയിക്കുന്ന ചടങ്ങും യോഗത്തിലുണ്ടായി. മടലിന്റെ മുകളില്‍ വടി കുത്തിവച്ച് അത് മൈക്കാക്കിയാണ് പന്തിനായുള്ള പിരിവ് കുട്ടികള്‍ നടത്തിയത്. സുശാന്ത് നിലമ്പൂരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും കുട്ടികള്‍ക്കുണ്ടായിരുന്നു. 

 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.