ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2349.44 അടി; പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതിനെ പിന്നാലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന്റെ അളവിലും വ്യത്യാസം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തിൽ നിന്ന് വ്യത്യസ്തമായി ശക്തമായ മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നിട്ടില്ലെന്നത് ആശ്വാസകരമാണ്.

ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ 2349.44 അടിയാണ് ജലനിരപ്പ്. 45.39 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം 2401.14 അടിയായിരുന്നു ജലനിരപ്പ്. 98.37 ശതമാനം വെള്ളമുണ്ടായിരുന്നു. ഈ സമയത്ത് ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് വിടുകയായിരുന്നു കഴിഞ്ഞ വർഷം.

പമ്പയിൽ ഇപ്പോൾ 972.65 മീറ്ററാണ് ജലനിരപ്പ്. 43.72 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വർഷം 985.55 മീറ്ററായിരുന്നു ജലനിരപ്പ്. 95.64 ശതമാനം വെള്ളമുണ്ടായിരുന്നു. ജലനിരപ്പ് അപകടകരമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിലെ വെള്ളം കഴിഞ്ഞ വർഷം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നു.

കക്കി ആനത്തോട് അണക്കെട്ടുകളിൽ 963.42 മീറ്ററാണ് ജലനിരപ്പ്. 48.30 ശതമാനം വെള്ളമുണ്ട്. 981.09 മീറ്ററായിരുന്നു കഴിഞ്ഞ വർഷം ഈ ദിവസത്തെ ജലനിരപ്പ്. ഷോളയാർ അണക്കെട്ടിൽ ഇപ്പോൾ 59.06 ശതമാനം വെള്ളമുണ്ട്. 805.28 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം 811.68 മീറ്ററായിരുന്നു ജലനിരപ്പ്.

ഇടമലയാർ അണക്കെട്ടിൽ കഴിഞ്ഞ വർഷം ഈ സമയത്ത് 102 ശതമാനം വെള്ളമുണ്ടായിരുന്നു. 169.75 മീറ്ററായിരുന്നു ജലനിരപ്പ്. ഇന്ന് 150.58 മീറ്ററാണ് ജലനിരപ്പ്. എന്നാൽ 55.13 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്.

തുടർച്ചയായി മഴ ലഭിച്ച മലബാർ മേഖലയിൽ കുറ്റ്യാടി, ബാണാസുരസാഗർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകളിലെ ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ് ഇപ്പോൾ. കുറ്റ്യാടിയിൽ 756.94 മീറ്ററാണ് ജലനിരപ്പ്. 92.86 ശതമാനം വെള്ളമുണ്ട്.  കഴിഞ്ഞ വർഷം 758.023 ആയിരുന്നു ജലനിരപ്പ്. 100 ശതമാനം വെള്ളമുണ്ടായിരുന്നു.

ബാണാസുരസാഗർ അണക്കെട്ടിൽ ഇപ്പോൾ 90.99 ശതമാനം വെള്ളമാണ് ഉള്ളത്. 774.05 മീറ്ററാണ് ജലനിരപ്പ്. 96.54 ശതമാനം വെള്ളമാണ് കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്. 775 മീറ്ററായിരുന്നു അന്ന് ജലനിരപ്പ്.

പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ ഇപ്പോൾ 50.94 ശതമാനം വെള്ളമുണ്ട്. 415.45 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഈ സമയത്ത് അണക്കെട്ട് നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു.

Last Updated 16, Aug 2019, 8:56 AM IST

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.