ഇടിച്ചു പൊളിച്ചാലും അകത്തുള്ളവര്‍ സേഫ്; ബി എം ഡ ബ്ല്യു… ടാ l KAIRALINEWSONLINE.COM |


യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ലക്ഷ്വറി സെഡാന്‍ സുരക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ബി എം ഡബ്ല്യു വിന്. കാറുകളുടെ സുരക്ഷാ പരിശോധനയില്‍ 5 ക്രാഷ് ടെസ്റ്റില്‍ സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കുകയായിരുന്നു ബിഎംഡബ്ല്യു 3 സീരീസ്.

320d അടിസ്ഥാനത്തിലുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വകഭേദമാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. കാറിനുള്ളിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷ 97 ശതമാനം റേറ്റിംഗും കുട്ടികളുടെ സുരക്ഷ 87 ശതമാനം റേറ്റിംഗും 3 സീരീസ് ഉറപ്പാക്കി. വാഹനത്തിന്റെ സേഫ്റ്റി അസിസ്റ്റ് സംവിധാനങ്ങള്‍ക്ക് 76 ശതമാനം റേറ്റിംഗ് സീരീസിന് ലഭിച്ചു.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗ്, ഡ്രൈവറുടെ കാല്‍മുട്ടിനുള്ള എയര്‍ ബാഗ്, സൈഡ് എയര്‍ ബാഗ്, സൈഡ് ചെസ്റ്റ് എയര്‍ ബാഗ് സൈഡ് പെല്‍വിസ് എയര്‍ ബാഗ്, ഐസോഫിക്‌സ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, സ്പീഡ് അസിസ്റ്റന്‍സ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, ആക്ടീവ് ബോണറ്റ് തുടങ്ങീ നിരലധി സുരക്ഷാ സംവിധാനങ്ങളടങ്ങിയ സീരീസ് മോഡലാണ് ക്രാഷ് ടെസ്റ്റെന്ന കടമ്പ നിഷ്പ്രയാസം കടന്നത്.

Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.