ആള് പുലിയായിരുന്നല്ലേ ; മുത്തച്ഛനു ആദരാഞ്ജലിയര്‍പ്പിച്ച് സ്മൃതി ഇറാനി പങ്ക് വച്ച ചിത്രം വൈറൽ


ന്യൂഡൽഹി ; മുത്തച്ഛനു ആദരാഞ്ജലിയര്‍പ്പിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച ചിത്രം കണ്ട ഞെട്ടലിലാണ് സോഷ്യൽ മീഡിയ . മടിയില്‍ പുള്ളിപുലിയെ കിടത്തിയിരിക്കുന്ന മുത്തച്ഛന്റെ പഴയകാല ചിത്രമാണ് സ്മൃതി ഇറാനി പങ്കുവച്ചിരിക്കുന്നത് .

1989 മേയ് 19നു അദ്ദേഹം എന്നെ വിട്ടുപിരിഞ്ഞു , പ്രിയപ്പെട്ട ദാദു’ എന്ന അടിക്കുറിപ്പോടെ പങ്ക് വച്ച ചിത്രത്തിൽ ജീവിതം, സ്‌നേഹം, കടമ, ത്യാഗം എന്നിവയെക്കുറിച്ച് മുത്തച്ഛന്‍ പഠിപ്പിച്ചു. എല്ലാ ആഘോഷവേളകളിലും താന്‍ അദ്ദേഹത്തെ ഓര്‍മിക്കാറുണ്ട്. ഒരിക്കലും അദ്ദേഹം വിട്ടു പിരിഞ്ഞെന്നു വിശ്വസിക്കുന്നില്ല – സ്മൃതി ഇറാനി കുറിച്ചു .

സ്മൃതിയുടെ പോസ്റ്റിനു രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട് .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.