ആദ്യപാദത്തില്‍ 2800 പോലീസുകാരെ വിന്യസിക്കും; ശബരിമലയിലെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു


പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യ പാദത്തില്‍ 2800 പോലീസുകാരെ വിന്യസിക്കാന്‍ തീരുമാനം. ജില്ലാ പോലീസ് മേധാവി ജി. ജയദേവാണ് ഇക്കാര്യം അറിയിച്ചത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കും തീര്‍ഥാടകര്‍ക്ക് സഹായം നല്‍കുന്നതിനുമായാണ് പോലീസുകാരെ വിന്യസിക്കുകയെന്നും ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിന് പുണ്യം പൂങ്കാവനം പദ്ധതി ഇത്തവണയും വിപുലമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമലയിലെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി അവലോകനം ചെയ്തത്.

തീര്‍ഥാടകര്‍ ഏതെങ്കിലും തരത്തിലുളള സഹായം അഭ്യര്‍ഥിച്ചാല്‍ നിര്‍ദിഷ്ട ജോലിയില്‍ ഉള്‍പ്പെട്ടതല്ലെങ്കിലും ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറരുത്. ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോട് ചേര്‍ന്ന് ഭക്തരെ സഹായിക്കാനുളള സന്മനസ് ഉദ്യോഗസ്ഥര്‍ കാട്ടണമെന്നും കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരോട് ഉദ്യോഗസ്ഥര്‍ മാന്യമായും, സൗഹൃദത്തോടും പെരുമാറണമെന്ന് ശബരിമല എഡിഎം എന്‍.എസ്.കെ. ഉമേഷ് ആവശ്യപ്പെട്ടു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.